മലയാളി അല്ല..ഫഹദ് ചിത്രത്തിന്റെ പേര് മാറ്റുകയാണെന്ന് സത്യന്‍ അന്തിക്കാട്… മലയാളിത്തമുള്ള പേരിനായി കാത്തിക്കാം

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സാധാരണ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ സത്യന്‍ ചിത്രത്തിന് പേരിടാറുളഅള. എന്നാല്‍ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി സിനിമയുടെ പേരും സത്യന്‍ അന്തിക്കാട് പുറത്തറിയിച്ചിരുന്നു. മലയാളി എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം. ഇതേപേരില്‍ മറ്റൊരു സിനിമ ഉണ്ടായിരുന്നതുകൊണ്ടാണ് മാറ്റംവരുത്തുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫേയ്ബുക്ക് പോസ്റ്റ് വായിക്കാം

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടാന്‍ ഭാസ്‌കരന്റേയും സ്‌നേഹലതയുടേയും കഥയിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത് ‘പൊന്മുട്ടയിടുന്ന തട്ടാന്‍’ എന്ന പേരായിരുന്നു. രഘുനാഥ് പാലേരിയുടെ സങ്കല്പത്തില്‍ ആ ‘തട്ടാന്‍’ ഈശ്വരനാണ്. ‘പൊന്മുട്ട’ പ്രഭാത സൂര്യനും. അതിലെ കാവ്യഭംഗി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് ചിലര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ വിവാദത്തിനൊന്നും നില്‍ക്കാതെ ഞങ്ങള്‍ ‘തട്ടാനെ’ ‘താറാവാക്കി’ മാറ്റി.

ഇപ്പോള്‍, പുതിയ സിനിമയുടെ ആലോചനയുമായി ഇരിക്കുമ്പോള്‍ ശ്രീനിവാസന്‍ ഒരു കഥ പറഞ്ഞു. പി. ആര്‍. ആകാശ് എന്ന പ്രകാശന്റെ കഥ. ഇന്നത്തെ മലയാളിയുടെ പൊതു സ്വഭാവത്തെ മുന്‍നിര്‍ത്തിയുള്ള കഥയായതുകൊണ്ട് ‘മലയാളി’ എന്ന് പേരിട്ടാലോയെന്ന് തോന്നി. കേട്ടവര്‍ക്കെല്ലാം അതിഷ്ടമായി. ഫിലിം ചേംബറിന്റെ അനുവാദവും കിട്ടി. അങ്ങനെയാണ് ‘വൈകി പേരിടുന്ന പതിവു രീതി മാറ്റുന്നു’ എന്ന മുഖവുരയോടെ പേര് അനൗണ്‍സ് ചെയ്യുന്നത്.

‘ദൈവത്തെ ചിരിപ്പിക്കാന്‍ നമ്മുടെ ഭാവി പരിപാടികള്‍ പറഞ്ഞാല്‍ മതി’ എന്ന് കേട്ടിട്ടുണ്ട്. അക്ഷരം പ്രതി സത്യം. ദൈവം ചിരിച്ചു. ‘മലയാളി’ എന്ന പേരില്‍ മുന്‍പൊരു സിനിമ ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ ഓര്‍ത്തിട്ടില്ലായിരുന്നു.

ആ സിനിമയുടെ നിര്‍മ്മാതാവടക്കം പലരും പറഞ്ഞു – ‘സാരമില്ല, ഒരു സിനിമയുടെ പേരില്‍ തന്നെ പിന്നീട് സിനിമകള്‍ ഉണ്ടായിട്ടുണ്ടല്ലോ’.

എങ്കിലും ഞങ്ങള്‍ ആ പേര് മാറ്റുകയാണ്. മലയാളിത്തമുള്ള മറ്റൊരു പേരിനു വേണ്ടി നമുക്ക് കാത്തിരിക്കാം.

അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം.

Similar Articles

Comments

Advertismentspot_img

Most Popular