ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍… ക്ഷണക്കത്ത് വൈറല്‍

ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍… പുതിയ ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്ത് വൈറല്‍. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ചിത്രത്തിന്റെ പൂജ ഏപ്രില്‍ 20ന് തൊടുപുഴ അരുവിക്കൂത്തില്‍ വെച്ച് നടക്കും. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം നിങ്ങളെ ആസ്വദിപ്പിക്കുമെന്ന് കരുതുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പൂജാ ചടങ്ങിന്റെ ക്ഷണക്കത്ത് ആരാധകര്‍ക്കായി താരം പങ്കുവെച്ചു. വാട്സ്ആപ്പ് സന്ദേശരൂപത്തിലുള്ള ക്ഷണക്കത്ത് എല്ലാവരെയും ആകര്‍ഷിച്ചിട്ടുണ്ട്. രണ്ട് പേര്‍ തമ്മിലുള്ള ചാറ്റില്‍ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്തയാണ് ചാക്കോച്ചന്റേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് താരം സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഈ ചിത്രവും അതുപോലെ നല്ല സിനിമയാകട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular