അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം( 35) സെക്ടര്‍ 32ലെ സരെ ഹോം ഫ്ളോറ്റില്‍ വച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കംപ്യൂട്ടര്‍ റിപ്പയര്‍ ഷോപ്പിന്റെ ഉടമയാണ് ഹരിഓം.

2006 ല്‍ വിവാഹിതരായ ഹരിഓം- ലക്ഷ്മി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ആദ്യ വര്‍ഷങ്ങളില്‍ കുടുംബം സമാധാനപരമായാണ് മുന്നോട്ട് പോയതെന്നും എന്നാല്‍ താന്‍ ലക്ഷ്മിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തതാണ് എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നും ഹരി പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഫോണ്‍ ലക്ഷ്മിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുത്തി. ഇതോടെ തന്നെയും കുട്ടികളെയും ലക്ഷ്മി അവഗണിക്കാന്‍ തുടങ്ങിയതായും ഭക്ഷണം പാകം ചെയ്യുകയോ വീട്ടുജോലികള്‍ ചെയ്യുകയോ പോലും ചെയ്യാതെ രാത്രിയും പകലും ഫോണില്‍ തന്നെ മുഴുകി. കുട്ടികളെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടുവരാനും ലക്ഷ്മിക്ക് സമയമില്ലാതായതായും ഹരി പറയുന്നു.

ആദ്യമൊന്നും താന്‍ ഇതത്രെ കാര്യമാക്കിയില്ല. എന്നാല്‍ ക്രമേണ ലക്ഷ്മിയുമായി വക്കേറ്റം ഉണ്ടാകുക പതിവായി. ഇതോടെ 8 വയസുള്ള മകനെയും 10 വയസുള്ള മകളെയും ബോര്‍ഡിങ്ങ് സ്‌കൂളിലേക്ക് മാറ്റി. എന്നാല്‍ കുട്ടികളെ അസാനിധ്യം പോലും ലക്ഷ്മിയെ ബാധിച്ചില്ലെന്നും ഫോണില്‍ ചെലവഴിക്കുന്ന സമയം കൂടുകയാണ് ചെയ്തതെന്നും ഹരി പറയുന്നു.

ലക്ഷ്മി സോഷ്യല്‍ മീഡിയ അക്കൗണ്ട് തന്നെ ഒരിക്കലും കാണിച്ചിരുന്നില്ല,സോഷ്യല്‍ മീഡിയ വഴി ലക്ഷ്മിക്ക് പ്രണയബന്ധം ഉള്ളതായി തനിക്ക് സംശയം ഉണ്ടായിരുന്നെന്നും ഇതേ ചൊല്ലി വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായതായും ഹരി പറയുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

SHARE