‘ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല… ഇപ്പോഴും ജീവനോടുണ്ട്’ ഫേസ്ബുക്ക് ലൈവിലെത്തി ഗായത്രി അരുണ്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ ആത്മഹത്യ വാര്‍ത്തയ്ക്ക് മറുപടിയുമായി പരസ്പരം സീരിയലിലെ നായിക ദീപ്തി ഐപിഎസ് എന്ന ഗായത്രി അരുണ്‍ രംഗത്ത്. ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെ ഉണ്ടെന്ന് ആരാധകരെ അറിയിച്ചത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്ട്സ് ആപ്പ് സന്ദേശം പ്രചരിച്ചിരിന്നു.

”പലരും മരണ വിവരം അറിഞ്ഞു വിളിച്ചിരുന്നു. ആദ്യമൊക്കെ തമാശയായി കണ്ടു. ഞാന്‍ മരിച്ചത് അറിഞ്ഞ് കുറേ പേര്‍ വിളിച്ചപ്പോള്‍ എന്റെ ചുറ്റിലും എന്നെ സ്നേഹിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് തമാശ രൂപത്തില്‍ ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് ഒരു ദിവസം പരസ്പരം സീരിയലില്‍ എന്നോടൊപ്പം അഭിനയിച്ച ഒരാള്‍ വിളിച്ചു. മോളെ നിനക്ക് ഒന്നു പറ്റിയിട്ടില്ലല്ലോ എന്ന പരിഭവത്തോടെ ചോദിച്ചു. ഇതോടെ എനിക്കും വിഷമമായി. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ലൈവില്‍ വന്നത്” ഗായത്രി പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നവരോട് ഒന്നും പറയാനില്ല. ഇതിനു മുന്‍പും പലരേയും കൊന്നിട്ടുള്ളതാണ്. മറ്റൊരാളുടെ മരണം ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ മാനസികനില തെറ്റിയവരാണെന്നും ഗായത്രി പറഞ്ഞു.

സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണു തരം ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. പരസ്പരം എന്ന സീരിയലില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണു ഗായത്രി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ഈ കഥാപാത്രം ഗായത്രിക്ക് ഏറെ ആരാധകരെ നേടി കൊടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular