നടി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

നടി നടാഷ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടിയാണ് അപകടം. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്.
ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു നടാഷ. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി താരം താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.
തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 2006 ല്‍ സൂരി ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട താരമാണ് നടാഷ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7