കേരളത്തിലെ മുന്‍മന്ത്രി പാക് യുവതിക്കൊപ്പം രാത്രി പങ്കിട്ട സംഭവം വിവാദമാകുന്നു; ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നേതാവിന്റെ നീക്കങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പ്രധാന ഘടകക്ഷി നേതാവും മുന്‍ മന്ത്രിയുമായിരുന്നയാള്‍ പാകിസ്താനി യുവതിയുമൊത്ത് ഒരു രാത്രി ചെലവഴിച്ചതു വിവാദമാകുന്നു. നേതാവിന്റെ ദുബായ് സന്ദര്‍ശനത്തിനിടെയാണ് സുഹൃത്തായ പാക് യുവതിക്കൊപ്പം ചെലവഴിച്ചത്. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
യു.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഗള്‍ഫ് യാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായുള്ള രാത്രികാല കൂടിക്കാഴ്ച നടന്നത്.
പാകിസ്താനി സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തോട് ആരാഞ്ഞതായാണ് വിവരം. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമാണോ..? ഇടനിലക്കാരായി ഏതെങ്കിലും ദല്ലാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
നേരത്തെയും ഇത്തരത്തിലുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാക് യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നത് മുന്‍പും സംഭവിച്ചിട്ടുണ്ട്. നേരത്തേ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹ പാകിസ്താന്റെ ഹണിട്രാപ്പില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍, യുവതികള്‍ അയച്ചുകൊടുത്ത അശ്ലീല വീഡിയോകളും കണ്ടെത്തിയിരുന്നു. മൊബൈലില്‍നിന്നും ഇവ ഡിലീറ്റ് ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ ഇതു കണ്ടെത്തുകയായിരുന്നു. ഹണിട്രാപ്പിലൂടെ ഇന്ത്യയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ നീക്കവും സംശയാസ്പദമാണെന്നാണ് ഐബിയുടെ കണക്കുകൂട്ടല്‍.

pathram:
Leave a Comment