ഇനി മാറ്റമില്ല, സെന്‍സര്‍ പൂര്‍ത്തിയാക്കി ‘പൂമര’ത്തിന്റെ റീലീസ് പ്രഖ്യാപിച്ചു…

കൊച്ചി: കാളിദാസ് ജയറാം ചിത്രം പൂമരം സെന്‍സര്‍ പൂര്‍ത്തിയാക്കി. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്. ചിത്രം മാര്‍ച്ച് 15ന് തീയേറ്ററുകളിലെത്തും. നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീണ്ടുപോയ ചിത്രം ഇതോടെ തീയേറ്ററുകളിലെത്തുകയാണ്.മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാറ്റിവച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ പല സെന്ററുകളിലും പതിച്ചു കഴിഞ്ഞിരുന്നു.

കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്രത്തിന് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‘പൂമരം പാട്ടിന്റെ ഒന്നാം വാര്‍ഷികം’ എന്ന കുറിപ്പോടെ കേക്കിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം തന്നെ സെല്‍ഫ് ട്രോളുമായി രംഗത്തെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular