സ്വിമ്മിങ് സ്യൂട്ടില്‍ ഹോട്ട് ലുക്കില്‍ മാനുഷി ചില്ലര്‍; ചിലര്‍ വെറുതേ വിടുന്നില്ല

ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ച ആളാണ് മാനുഷി ചില്ലര്‍.ഇപ്പോള്‍ മാനുഷിക്കെതിരെയാണ് സൈബര്‍ ആക്രമണം.സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.ഒരു മാഗസിന് വേണ്ടി എടുത്ത സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.പ്രതീക്ഷകളും സ്വപ്നങ്ങളും എക്കാലത്തും നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ട് എന്നുപറഞ്ഞുകൊണ്ടായിരുന്നു മാനുഷി ഫോട്ടോ ഷെയര്‍ ചെയ്തത്.എന്നാല്‍ മാനുഷിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയത്. ചിത്രം മാഗസിന് വേണ്ടി എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നും വ്യാജ സൗന്ദര്യമാണ് ഇതെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

താങ്കള്‍ ഒരു പോണ്‍സ്റ്റാര്‍ ആണോ എന്നായിരുന്നു പ്രദീപ് എന്ന യൂസറുടെ ചോദ്യം. ഇപ്പോള്‍ താങ്കള്‍ പെരുമാറുന്നത് ഒരു പോണ്‍സ്റ്റാറിനെപ്പോലയൊണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പോണ്‍ സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അറിയുമോ എന്ന് ചോദിച്ച് മറ്റൊരു യൂസര്‍ ഇതിനെ എതിര്‍ക്കുന്നുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular