ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി!!! വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്.

സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.

പിടിയിലായ ആളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

വിമാനത്താവളത്തില്‍ ഇതുപോലുള്ള ആയുധങ്ങള്‍ കണ്ടത്തുന്നത് ഇതാദ്യത്തെ തവണയല്ല. കഴിഞ്ഞമാസം ആസ്റ്റര്‍ഡാമിലേക്ക് പോകാന്‍ എത്തിയ ആളില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. വര്‍ഷം തോറും സമാനമായ രീതിയില്‍ എണ്‍പതിലധികം കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

pathram desk 1:
Related Post
Leave a Comment