ആസിഫ് അലിയ്ക്ക് വിശ്രമിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി!!! കാരവാന്‍ എത്തിച്ചത് അനുമതിയില്ലാതെ

കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി.

കൊച്ചിയില്‍ ഷൂട്ടിങ്ങ് നടക്കുന്ന ചിത്രത്തിനായി വാടകയ്ക്ക് നല്‍കിയതായിരുന്നു വാഹനം. 21,500 രൂപ പിഴ അടച്ചതിനെത്തുടര്‍ന്ന് വാന്‍ തിരിച്ചു നല്‍കി. വാഹനത്തിന്റെ ഫ്‌ളോര്‍ അളന്നുതിട്ടപ്പെടുത്തിയ ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്. സ്വീകരണ മുറി, അടുക്കള, ബെഡ് റൂം, ശുചിമുറി എന്നിവയുള്‍പ്പെട്ടതാണ് ആസിഫ് അലിയ്ക്ക് വിശ്രമിക്കാനയി കൊണ്ടുവന്ന കാരവാനിലുള്ളത്.

ഇതര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുമ്പോള്‍ അടക്കേണ്ട നികുതി നല്‍കാതെയായിരുന്നു ചിത്രത്തിനായി വാഹനം എത്തിച്ചിരുന്നത്.

pathram desk 1:
Related Post
Leave a Comment