ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ദ്വൈവാരികയില്‍ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ വന്ന കവര്‍ ചിത്രം വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്ത് വരുകയും ചെയ്തു. കവര്‍പേജിന് പിന്തുണയും അഭിനന്ദനവും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി ലിസി ലക്ഷ്മി. മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച കവര്‍ചിത്രമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംനേടുമെന്ന് ലിസി പറഞ്ഞു.
മാതൃകാപരവും ആകര്‍ഷണീയവുമാണ് ഈ കവര്‍ചിത്രം. ഒരു നൂറ് വാക്കുകള്‍ സംസാരിക്കുന്നതാണ് ഈ ഒരൊറ്റ ചിത്രമെന്നും ലിസി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഒരു ഇന്ത്യന്‍ മാസികയുടെ കവര്‍ചിത്രമായി ഇത്ര ധീരവും ചിന്തയുണര്‍ത്തുന്നതുമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തില്‍ 2012ല്‍ ടൈം മാഗസിന്‍ മുഖചിത്രം ഒരുക്കിയിരുന്നെങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്നതാണ് ഇത്. 1968ലാണ് കാതിതി കിറോണ്ടെ എന്ന കറുത്ത വര്‍ഗക്കാരിയെ കവര്‍ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഗ്ലാമര്‍ മാഗസിന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.
അതേ ഫലമാണ് ഈ കവര്‍ചിത്രവും ഉണ്ടാക്കുന്നത്. മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച കവര്‍ചിത്രമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംനേടും. ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ജിലു ജോസഫ്, നിങ്ങള്‍ വിസ്മയിപ്പിച്ചു. നിങ്ങള്‍ക്ക് മില്യണ്‍ ഡോളര്‍ തിളക്കം.’ ലിസി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മോഡലും നടിയുമായ ജിലു ജോസഫാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി എത്തിയിരിക്കുന്നത്.
Leave a Comment