രാകുലിന് തലവേദയായി സായി പല്ലവി!!! ഡമ്മിയായി അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് താരം

കാര്‍ത്തി നായകനായ തീരന്‍ അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയ താരമാണ് രാകുല്‍ പ്രീത്. ഈ സിനിമ ഹിറ്റായതോടെ സെല്‍വരാഘവന്‍ ഒരുക്കുന്ന സൂര്യയുടെ 36ാമത്തെ ചിത്രത്തിലും രാകുലിന് പ്രധാന റോളുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തിയത് രാകുലിന് തലവേദയയായിരിക്കുകയാണ്. നായികയായി ആദ്യം രാകുലിനെയായിരുന്നു പരിഗണിച്ചത്.

എന്നാല്‍ സംവിധായകന്‍ പിന്നീട് സായി പല്ലവിയെ നായികയായി തീരുമാനിക്കുകയും രാകുലിന് രണ്ടാം നായികയുടെ വേഷം നല്‍കുകയുമായിരുന്നു. ഇതോടെ രാകുലിന് ആകെ വിഷമമായി. തന്റെ വേഷം സായി പല്ലവി കാരണം ഒതുങ്ങിപ്പോകുമോ എന്ന ഭയമാണ് നടിക്ക് ഇപ്പോള്‍.

തന്നെ സെക്കന്റ് ഹീറോയിന്‍ ആക്കുകയാണെങ്കില്‍ താന്‍ ഈ സിനിമയില്‍ നിന്ന് ഇറങ്ങി പോകുമെന്നും ഒരു ഡമ്മി നടി ആയി അഭിനയിക്കാന്‍ താല്പര്യമില്ലെന്നും രാകുല്‍ പറഞ്ഞെന്നുമാണ് കോളിവുഡിലെ സംസാരം. താന്‍ ഇനി പ്രധാന വേഷങ്ങള്‍ മാത്രമേ ചെയ്യുള്ളു എന്നും സെക്കന്റ് ഹെറോയിന്‍ ആയി അഭിനയിക്കയില്ലെന്നും മുമ്പ് പല അഭിമുഖങ്ങളിലും നടി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ രാകുല്‍ നായികയായി എത്തിയ ബോളിവുഡ് ചിത്രം അയ്യാരി ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. മഹേഷ് ബാബുവിന്റെ നായികയായി എത്തിയ സ്പൈഡറും വിജയിച്ചില്ല. അജയ് ദേവ്ഗണിനൊപ്പം ഹിന്ദിചിത്രം, കാര്‍ത്തി-രജത് ചിത്രം, ശിവകാര്‍ത്തികേയന്‍ ചിത്രം എന്നിവയാണ് രാകുലിന്റെ പുതിയ പ്രോജക്ടുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular