ശുഹൈബ് വധക്കേസില്‍ നടത്തേണ്ടത് സി.ബി.ഐ അന്വേഷണം, ഉദ്യോഗസ്ഥരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നുതായി കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബ് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്.ഇത് അന്തസ്സുള്ള പ്രവര്‍ത്തനമല്ല. നാണംകെട്ട ഇത്തരം നടപടികള്‍ നീചമായ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വിലങ്ങിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവത്തിലേക്ക് കടന്നു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജിന്‍രാജിനെയും സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് സുധാകരന്‍ നിരാഹാരം ആരംഭിച്ചത്.

pathram desk 2:
Related Post
Leave a Comment