സാക്ഷര – സംസ്‌കാര കേരളമേ ലജ്ജിക്കുകയെന്ന് ജോയ് മാത്യ

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യു. ഭ്രാന്തന്‍മാരുടെ സമൂഹമാണ് കേരളമെന്നും ആള്‍ക്കൂട്ടത്തിന്റെ മനസ് ഫാസിസ്റ്റ് രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തുണയാകുകയാണെന്നും ജോയ് മാത്യു പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

സാക്ഷര – സംസ്‌കാര കേരളമേ ലജ്ജിക്കുക
ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-
മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-
കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും
എങ്കിലും കൊല്ലപ്പെടുന്നതിനു മുബ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം

pathram desk 2:
Related Post
Leave a Comment