‘എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്, ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും’ ട്രോളന് സറീന്‍ ഖാന്‍ കൊടുത്ത മറുപടി

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോളുകളുടെ കാലമാണ്. പ്രമുഖ വ്യക്തികള്‍ എന്തു ചെയ്യുന്നു എന്ന് നോക്കിയിരിക്കുകയാണ് ട്രോളര്‍മാര്‍. ഇതില്‍ തന്നെ ഏറ്റവും കൂടുല്‍ ഇരയാകുന്നത് സിനിമാമേഖയിലെ താരങ്ങളാണ്. അതില്‍ തന്നെ കൂടുതല്‍ അപമാനിക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ നടികളാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ട്രോളന് ബോളിവുഡ് താരം സറീന്‍ ഖാന്‍ നല്‍കിയ മറുപടി കേട്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്.

‘എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകുമെന്നായിരുന്നു’ തന്നെ ട്രോളിയ വ്യക്തിക്ക് സറീന്‍ നല്‍കിയ മറുപടി. എം ടിവിയുടെ ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ‘ട്രോള്‍ പോലീസ്’ എന്ന പരിപാടിയിലായിരുന്നു സറീന്റെ പ്രതികരണം. തന്റെ പോസ്റ്റുകള്‍ക്ക് സ്ഥിരം മോശം കമന്റിടുകയും, അശ്ലീലം പറയുകയും ചെയ്യുന്ന യുവാവിനോട് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഈ ചാനല്‍ പരിപാടിയിലൂടെ നടിക്ക് ലഭിച്ചത്.

എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ മോശപ്പെട്ട കമന്റുകള്‍ കണ്ട് ഏറെ വേദനിച്ചേനെ എന്നും താരം പറഞ്ഞു. സറീന്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

SHARE