കണ്ണിറുക്കിയ പ്രിയയെ സിപിഐലെടുത്തു… ‘അഡാര്‍ പോസ്റ്റര്‍’

മലപ്പുറം: ഒരു കണ്ണിറുക്കലിലൂടെ ലോക പ്രശസ്തി നേടുക, എന്നത് അത്ര ചെറിയകാര്യമല്ല. ഇപ്പോള്‍ എവിടെ നോക്കായാലും എല്ലായിലടത്തും പ്രിയ പ്രകാശ് വാര്യര്‍ തന്നെ താരം. സോഷ്യല്‍ മീഡിയ, ഇന്റര്‍ നെറ്റ് ദേ ഏറ്റവും ഒടുവില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിലും പ്രിയ തന്നെ. മാര്‍ച്ച് ആദ്യവാരം മലപ്പുറത്ത് അരംഭിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിനായി ‘അഡാര്‍ ലവ്’ മാതൃകയിലുള്ള ബോര്‍ഡാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് ‘ഒരു അഡാറ് ലൗ’ നായിക പ്രിയ വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രമുള്‍പ്പെടുത്തിയതാണ് ബോര്‍ഡ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ ‘അഡാര്‍ പോസ്റ്റര്‍’ വാര്‍ത്തകളിലും ഇടംപിടിച്ചിരിക്കുകയാണ്. വളാഞ്ചേരി വലിയകുന്നിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
വര്‍ഗ ബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കാനായിരുന്നു സിപിഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ തയ്യാറാക്കിയ ബോര്‍ഡുകളിലാണ് അഡാര്‍ പോസ്റ്ററും സ്ഥാനം പിടിച്ചത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സിപിഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പിന്നില്‍ ഒരു സ്‌കൂള്‍ ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി ചേര്‍ത്തിട്ടുണ്ട്.

മാറുന്ന നാടിന് നേരിന്റെ നേരിന്റെ ചുവപ്പ് എന്ന സമ്മേളന മുദ്രാവാക്യവും ബോര്‍ഡിലുണ്ട്. സുഗുമാര്‍ അഴീക്കോട്, കമല സുരയ്യ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍ക്കൊപ്പമാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചത്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ് നല്‍കുന്നതെന്ന്മണ്ഡലം സെക്രട്ടറി അഷ്‌റഫലി പറഞ്ഞു.

pathram:
Related Post
Leave a Comment