നടി ഗായത്രിയുടേയും മകള്‍ കല്യാണിയുടെയും ‘പഞ്ചാരവിറ്റു കുഞ്ചു നടന്നു’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഗായത്രി അരുണിന്റെയും മകള്‍ കല്യാണിയുടെയും പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന വീഡിയോ. കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കളാണ് എന്ന പഴയ ഹിറ്റ് വീഡിയോ ആണ് ഗായത്രിയും മകളും വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്ന് മകളെ ഗായത്രി പഠിപ്പിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. എത്ര ആവര്‍ത്തിച്ചിട്ടും മകള്‍ പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണ് ചൊല്ലുന്നത്.

ദേഷ്യത്തോടെയുള്ള ഗായത്രിയുടെ മുഖഭാവവും കരച്ചിലിന്റെ വക്കോളമെത്തിയ മകളുടെ ഭാവവുമെല്ലാം ശരിക്കുള്ള അഭിനയത്തെ വെല്ലുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular