റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ

കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. ജിയോ ഡിജിറ്റല്‍ ലൈഫിലേക്കു ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജിയോയുടെ നിലവിലുള്ള എല്ലാ 1 ജി ബി പ്രതി ദിനം പാക്കുകളും ഒന്നര ജി ബി പാക്ക് ആയി വര്‍ധിപ്പിച്ചു. നിലവിലുള്ള എല്ലാ 1.5 ജി ബി പാക്കുകളും 2 ജിബി പാക്ക് ആയി ഉയര്‍ത്തിയിട്ടുണ്ട്. ജിയോയുടെ സുപ്രധാനമായ 399 രൂപാ പ്ലാന്‍ പ്രകാരം ഇനി മുതല്‍ 84 ദിവസത്തേക്ക് സൗജന്യ കാളുകള്‍ , പ്രതിദിനം 1.5 ജി ബിയുടെ ഡാറ്റ , പരിധിയില്ലാത്ത എസ് എം എസ് , ജിയോ ആപ്പ്‌ളികേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ടെലികോം വിപണിയില്‍ മറ്റൊരു ഓപ്പറേറ്ററും നല്‍കാത്ത ആനുകൂല്യങ്ങളാണിവ. ജനുവരി 26 മുതല്‍ പുതിയ താരിഫുകള്‍ നിലവില്‍ വരും. വിപണിയിലെ താരിഫ് ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം പ്രീമിയം ഉപ്‌സഭോക്താക്കള്‍ക്കു വിപണിയിലെ മികച്ച താരിഫുകള്‍ ഉറപ്പു വരുത്തുക കൂടിയാണ് ജിയോ. നിലവില്‍ മറ്റു ഏതൊരു താരിഫിനെക്കാളും 50 രൂപ കുറവും ഡാറ്റാ ഇനത്തില്‍ 50 ശതമാനം വര്ധനവുമാണ് വിവിധ ജിയോ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular