ആട് തരംഗം തീരുന്നില്ല, ആട് 2-വില്‍ നിന്ന് ഒഴിവാക്കിയ രണ്ടാമത്തെ വീഡിയോയും സോഷ്യല്‍മീഡിയില്‍ ഹിറ്റ്

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ജയസൂര്യയുടെ ആട് 2-ല്‍ നിന്ന് ഒഴിവാക്കപ്പെട്ട രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തുവിട്ടു. ആദ്യം പുറത്തുവിട്ട രംഗത്തിനു ലഭിച്ചതു പോലെ തന്നെ ആവേശം നിറഞ്ഞ സ്വീകരണമാണ് ഈ വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്.ഷാജി പാപ്പാന്‍ ഉള്‍പ്പെട്ട രംഗമാണ് ആദ്യം പുറത്തിറക്കിയത് എങ്കില്‍ രണ്ടാമത്തെ വീഡിയോയില്‍ പാപ്പന്‍ ഇല്ല. മറിച്ച്, സുധി കൊപ്പ അവതരിപ്പിച്ച കഞ്ചാവ് സോമനും ബിജുക്കുട്ടന്റെ ബാറ്ററി സൈമണുമാണ് ഇതില്‍ ഉള്ളത്. ഇരുവരും ജീപ്പില്‍ പോകുമ്പോള്‍ ഉള്ള രസകരമായ സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം. 21 സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ പുറത്തുവിട്ട് അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ ആയിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

Similar Articles

Comments

Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...