സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെ, ഹൈക്കോടതിക്കെതിരെ ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്ക് കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം – 30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത്- 15 നില, സെന്റിന് വില- 30 ലക്ഷം, ആകെ മതിപ്പുവില -900 ലക്ഷം എന്നിങ്ങനെ ഭൂമി ഇടപാടിലെ അഴിമതികള്‍ അക്കമിട്ട് നിരത്തുന്നതാണ് പോസ്റ്റ്. സത്യസന്ധര്‍ അഞ്ചുപേര്‍ എന്ന കുറിപ്പിലെ പരാമര്‍ശത്തിലുടെ താനുള്‍പ്പെടുന്ന അന്വേഷണസംഘത്തെ ന്യായീകരിക്കാനും ജേക്കബ് തോമസ് ശ്രമിച്ചതായാണ് സൂചന.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാഠം-5
സത്യത്തിന്റെ കണക്ക്

പൈപ്പിട്ട് മൂടിയ സത്യം-30 സെന്റ്
പൈപ്പിന് മുകളില്‍ പണിതത്-15 നില
സെന്റിന് വില-30 ലക്ഷം
ആകെ മതിപ്പു വില-900 ലക്ഷം
സത്യസന്ധര്‍-5
സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെ

Similar Articles

Comments

Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...