ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിവിന്റെ മാതാവ് പ്രമീള നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ശ്രീജിത്തിന്റെ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ക്ക് അനുകൂലമായ ഹൈക്കോടതിയുടെ സ്റ്റേ നീക്കാന്‍ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനു പിന്നാലെയാണ് പൊലീസുകാര്‍ക്ക് അനുകൂലമായ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

pathram desk 2:
Related Post
Leave a Comment