അഭ്യൂഹങ്ങള്‍ക്ക് വിട, ഭാവനയുടെ വിവാഹം 22ന്

ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആ വിവാഹം ഇതാ എത്തിക്കഴിഞ്ഞു. ജനുവരി 22 നാണ് ഭാവനയും കന്നട നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം. താരത്തിന്റെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ഏറെക്കാലത്തെ പ്രണയമാണ് പൂവണിയുന്നത്. തൃശ്ശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ ഹാളില്‍ വച്ചാണ് വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അന്നു തന്നെ തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹനിശ്ചയം. വളരെ ലളിതമായി ഭാവനയുടെ വീട്ടില്‍ വച്ചായിരുന്നു നിശ്ചയം നടന്നിരുന്നത്. സിനിമാ രംഗത്ത് നിന്ന് മഞ്ജുവാര്യരും സംയുക്ത വര്‍മ്മയും മാത്രമായിരുന്നു വിവാഹനിശ്ചയത്തില്‍ പങ്കെടുത്തിരുന്നത്. നിശ്ചയം നടത്തിയെങ്കിലും തീയതി പുറത്തുവിട്ടിരുന്നില്ല. അതിനിടെ നവീനിന്റെ അമ്മയുടെ അപ്രതീക്ഷിത മരണം വിവാഹം നീട്ടിവെക്കുന്നതിന് കാരണമായി.മലയാളത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലായിരുന്നു ഭാവന അവസാനമായി അഭിനയിച്ചിരുന്നത്. ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. വിവാഹശേഷം അഭിനയം തുടരുമോ എന്ന കാര്യത്തെ കുറിച്ച് താരം ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular