ഭാവനയുടെ വിവാഹം മാറ്റിവെച്ചിട്ടില്ല; വെളിപ്പെടുത്തലുമായി സഹോരന്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ സഹോരന്‍ രാജേഷ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിവാഹം ഈ മാസം 22ന് തൃശൂരില്‍ നടക്കുമെന്നും രാജേഷ് പറഞ്ഞു. തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ. സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി അന്നു വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്നേഹവിരുന്ന് നടത്തും.

ഭാവനയുടെ വിവാഹം മാറ്റിവച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തീയതി വെളിപ്പെടുത്തിയത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയായിരുന്നു. നേരത്തെ എടുത്ത തീരുമാനമാണത്. വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞതായ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സഹോദരന്‍ പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്.

ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’ നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്നേഹ ബന്ധം ഉടലെടുത്തത്. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് ഇക്കാര്യം പുറത്തുവിട്ടത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ ഭാവന വെളിപ്പെടുത്തുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...