50 രൂപയും ഇളവും അധിക ഡേറ്റയും പ്രഖ്യാപിച്ച് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ മത്സരിക്കുകയാണ് മൊബൈല്‍ കമ്പിനികള്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ജിയോ തന്നെ എന്നു പറയാം. റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജിയോ. പ്ലാനുകളില്‍ 50 രൂപയും ഇളവും അധിക ഡേറ്റയും മാണ് പുതിയ ഓഫര്‍. പ്രതിദിനം ഒരു ജി.ബി ഡേറ്റ ലഭിക്കുന്ന എല്ലാ പ്ലാനുകളുടെയും താരിഫ് 50 രൂപ കുറച്ചിട്ടുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ ഒരു ജി.ബി ഡേറ്റ ലഭിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്ലാനുകളില്‍ 1.5 ജി.ബി ഡേറ്റയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
കമ്പനി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം 199, 399, 459, 499 എന്നീ പ്ലാനുകളുടെ നിരക്ക് 50 രൂപ കുറയും. എന്നാല്‍ ഇപ്പോള്‍ പ്രതിദനം ഒരു ജി.ബി ഡേറ്റ ലഭിക്കുന്ന 198, 398, 448, 498 എന്നീ പ്ലാനുകളില്‍ ഓഫര്‍ പ്രകാരം 1.5 ജി.ബി ഡേറ്റയായിരിക്കും കിട്ടുന്നത്. ഇവയുടെ വാലിഡിറ്റി 28, 70, 84, 91 ദിവസങ്ങളായി തന്നെ തുടരും. ഇതിന് പുറമെ ദിവസം ഒരു ജി.ബി ലഭിക്കുന്ന പ്ലാന്‍ 4 രൂപയ്ക്ക് ലഭിക്കും. 399 രൂപയുടെ പ്ലാനിന്റെ കാലാവധി രണ്ടാഴ്ച കൂടി വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് സൗജന്യ കോളുകള്‍, റോമിങ്, സൗജന്യ എസ്.എം.എസ് തുടങ്ങിയവയെല്ലാം ഇനിയും തുടരും.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...