പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്, രക്ഷാകര്‍ത്താവ് ചമയാനില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്. കോടതികള്‍ക്ക് സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നിരുപാധിക അവകാശമുണ്ട്. അതില്‍ വിലക്കുകളുണ്ടാകാന്‍ പാടില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയിലുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ആസ്വദിക്കാം. ആഗ്രഹമുള്ളയിടത്ത് പോകാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവള്‍ക്ക് സാധിക്കും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍നിന്ന് അവളെ തടയാനാകില്ലെന്നും- ദീപക് മിശ്ര നിരീക്ഷിച്ചു.പ്രായപൂര്‍ത്തിയായ മകളുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ബെഞ്ചിന്റെ പരാമര്‍ശം

Similar Articles

Comments

Advertismentspot_img

Most Popular