മമ്മൂട്ടിയെ അടച്ചാക്ഷേപിച്ച ലേഖനം; ഡബ്ല്യുസിസിയുടെ പേജില്‍ പൊങ്കാല.,മലയാള സിനിമയെ തമ്മിത്തല്ലിക്കുന്നു, ആണുങ്ങളുടെ മണ്ടയ്ക്ക് കേറാനുള്ള സംഘടന, ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാരുടെ കൂട്ടായ്മ

കസബ വിവാദത്തില്‍ പെട്ട് പാര്‍വതിയും ഡബ്ല്യുസിസിയും. മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ വിഷയത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, വനിതാ സംഘടനയായ ഡബ്ല്യുസിസിയുടെ റിവ്യൂ പേജില്‍ പൊങ്കാല. ഒരു സ്റ്റാര്‍ നല്‍കിയും താരങ്ങള്‍ തെറിവിളിച്ചുമാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. ഇതുപോലൊരു വ്യത്തികെട്ട സംഘടനയില്ലെന്നാണ് ചിലര്‍ പറയുന്നത്.
മലയാള സിനിമയെ തമ്മിത്തല്ലിക്കുന്നു, ആണുങ്ങളുടെ മണ്ടയ്ക്ക് കേറാനുള്ള സംഘടന, ഫീല്‍ഡ് ഔട്ടായ അമ്മച്ചിമാരുടെ കൂട്ടായ്മ തുടങ്ങിയ നിരവധി വിമര്‍ശനങ്ങള്‍ പേജില്‍ എത്തിയിട്ടുണ്ട്. ചിലര്‍ സംഘടനയെ പിന്തുണയ്ക്കുന്നുമുണ്ട്.

ഈ ആര്‍ട്ടിക്കിള്‍ നിങ്ങള്‍ എന്തു ഉദ്ദേശത്തിലാണ് പോസ്റ്റ് ചെയ്‌തേ …എന്തു കൊണ്ട് അത് ഡിലീറ്റ് ചെയ്തു …മമ്മൂട്ടി എന്ന മഹാ നടന്‍ നിന്നെയൊക്കെ കേറി കടിച്ചോ..മമ്മൂട്ടി യേ വ്യക്തിപര മായി അധിക്ഷേപിക്കുന്ന ഈ പോസ്റ്റിന് നിങ്ങള്‍ ഉറപ്പായിട്ടും മാപ്പു പറയണം ,
പാര്‍വതിയെ ട്രോളുന്നത് മമ്മൂട്ടി ഫാന്‍സ് മാത്രമാണെന്നത് നിങ്ങളുടെ ആദ്യത്തെ പോഴത്തരം, പാര്‍വതി മാപ്പു പറയില്ല മമ്മൂട്ടി മാപ്പു പറയണമെന്നത് നിങ്ങളുടെ അതിമോഹം മാത്രമാണ്. തുടങ്ങി നിരവധി കമന്റ്കള്‍ ഡബ്ല്യുസിസി പേജില്‍ ഉണ്ട്.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...