‘രജനി മന്‍ട്രം’ , രജനീകാന്തിന്റെ പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം.

രജനി മന്‍ട്രം എന്നാണ് വെബ്സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍ രജനിയുടെ പുതിയ പോരാട്ടത്തില്‍ പങ്കാളിയാകാം. പുതിയ തമിഴ്നാടിനായി ജനങ്ങളോട് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അണി ചേരാനാണ് നിര്‍ദേശം നല്‍കി. രാഷ്ട്രീയം ശുദ്ധീകരിക്കുന്നതു കടലില്‍നിന്നു മുത്തെടുക്കുന്നതുപോലെയാണ്; ഒറ്റയ്ക്കു ചെയ്യാനാവില്ല. തമിഴ് ജനതയും ദൈവവും കൂടെയുണ്ടാവണമെന്നും രജനി പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും ലോക്സഭാ തെരഞ്ഞടുപ്പിലെ തീരൂമാനം പിന്നീടെന്നുമായിരുന്നു ആരാധകസംഗമത്തില്‍ രജനി അഭിപ്രായപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular