കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ഇക്കാര്യം ബാധിച്ചു. പ്രശ്നം പരിഹരിച്ചതായി വാട്സ്ആപ്പ് വക്താവ് സ്ഥിരീകരിച്ചു. ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. എന്നാല്‍ എന്താണ് വാട്സ്ആപ്പ് നിശ്ചലമാകാന്‍ കാരണമായതെന്ന് വിശദീകരിച്ചില്ല.
വാട്ട്സ്ആപ്പ് ചതിച്ചാശാനേ…!
Similar Articles
സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ഗുജറാത്തിൽ
മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള...
കേരളമൊക്കെയെന്ത്…, വെള്ളമടി കാണണേൽ തമിഴ്നാട്ടിലേക്ക് വാ…നിരവധിപേർ അവധിക്ക് നാട്ടിൽ പോയി, ഇല്ലെങ്കിൽ പൊരിച്ചേനെ… പൊങ്കലിനു റെക്കോർഡ് മദ്യവിൽപന, ടാസ്മാക് വഴി വിറ്റഴിച്ചത് 725.56 കോടി രൂപയുടെ മദ്യം
ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം...