ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായി അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. എന്നാല്‍, ഏതാനും സമയത്തിനുള്ളില്‍ ജസ്റ്റിസ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കും. ജാമ്യം റദ്ദാകുമോ എന്നും ഉടന്‍ അറിയാം.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നല്‍കിയിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ കുരുക്കിലേക്കാണു നീങ്ങുന്നതെന്നു വ്യക്തം. കൂടുതല്‍ ആരാധകരെ എത്തിച്ചു മാസ് പുറത്തിറങ്ങലാണ് ബോബി ലക്ഷ്യമിട്ടണെന്ന് അഭിഭാഷകര്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍, കോടതിയുടെ നടപടി മുന്‍കൂട്ടിക്കണ്ടു അഭിഭാഷകര്‍ തിടുക്കത്തില്‍ നടപടിയെടുക്കുകയായിരുന്നു.

വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

 

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത് തുടങ്ങിയ കാര്യങ്ങള്‍ ‘ബോബി ഫാന്‍സ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്നു രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്തമായതോടെ ആരാധകര്‍ ജയിലിനു മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ബോബിയുടെ അഭിഭാഷകര്‍ റിലീസ് ഉത്തരവുമായി ജയിലില്‍ എത്തിയതായാണ് വിവരം. അതുെകാണ്ടു തന്നെ ഉച്ചയ്ക്ക് മുന്‍പ് ബോബി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും കടുത്ത നടപടിയിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഹണി റോസിന്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂര്‍ വയനാട്ടില്‍നിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. അന്നു മുതല്‍ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ; സാറ്… തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7