കാൽനൂറ്റാണ്ടിനുശേഷം കൗമാരകലയുടെ കനകകിരീടം ചൂടി തൃശൂർ, ഫോട്ടോ ഫിനീഷിൽ പാലക്കാട് രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം വീണ്ടും കലയുടെ തലസ്ഥാന ന​ഗരിയായ തൃശൂരിലേയ്ക്ക്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് വിജയ കിരീടം ചൂടിയത്. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂർ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയർ സെക്കൻഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയർ സെക്കൻഡറിയിൽ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂർ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ സ്വർണക്കപ്പ് സ്വന്തമാക്കുന്നത് കാൽനൂറ്റാണ്ടിനുശേഷമാണ്. 1999ൽ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂർ ഇതിന് മുൻപ് ജേതാക്കളായത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് മടങ്ങേണ്ടിവന്നു. 21 വർഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1000 പോയന്റാണുള്ളത്.
‘മുന്നറിയിപ്പ്’ നൽകിയിട്ടും ബോബി ചെമ്മണൂർ നിലപാടിൽ മാറ്റം വരുത്തിയില്ല… മുൻകൂർ ജാമ്യം തേടാനും ലഭിച്ചില്ലെങ്കിൽ ഒളിവിൽ പോകാനും സുപ്രീം കോടതിവരെ നീട്ടാനുമുള്ള നീക്കം പൊലീസ് പൊളിച്ചത് ഇങ്ങനെ…

സ്‌കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്ജി ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവർ. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എൻ.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7