മുഖ്യമന്ത്രി വയനാട് ദുരന്തത്തെക്കുറിച്ച് കള്ളം പറയുന്നു..!!! 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്..!! ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സഹായം എങ്ങനെ ചെലവഴിച്ചു എന്നത് വയ്ക്തമാക്കിയില്ല……..!! ജനങ്ങളോടുള്ള വഞ്ചനയാണിതെന്ന് പ്രകാശ് ജാവഡേക്കര്ർ

ന്യൂഡൽഹി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്. എസ്ഡിആര്‍എഫിലെ 700 കോടിയില്‍ 500 കോടിയിലധികം നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം വരുന്നിരുന്നു. എത്ര പണം സമാഹരിച്ചുവെന്നോ എങ്ങനെയാണ് ഉപയോഗിക്കാന്‍ പോകുന്നുവെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ജനങ്ങളോടുള്ള വഞ്ചനയാണിത്. വയനാട്ടിലെ ദുരന്തബാധിതരോടുള്ള വഞ്ചനയാണിത് – അദ്ദേഹം വ്യക്തമാക്കി.

മുനമ്പം ഭൂപ്രശ്‌നത്തില്‍ യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രകാശ് ജാവഡേക്കര്‍ കുറ്റപ്പെടുത്തി. ഒരു നേതാവ് വഖഫ് ഭൂമി അല്ലെന്ന് പറയുന്നു. എന്നാല്‍ അവരുടെ സഖ്യകക്ഷിയായ മുസ്ലിം ലീഗ് പറയുന്നു വഖഫ് ഭൂമിയാണെന്ന്. അവര്‍ ആളുകളെ ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ബിജെപി കൊണ്ടുവരുന്ന വഖഫ് ബില്ല് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും – വ്യക്തമാക്കി.

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാതശിശു പുഴയിൽ മരിച്ച നിലയിൽ…!!! അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം…

സോഷ്യൽ മീഡിയ വഴി മൂന്നുവർഷത്തെ പരിചയം, വിവാഹം കഴിക്കാൻ യുവാവ് ദുബായിൽ നിന്ന് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തി, ടാക്സിയിൽ 150 ബന്ധുക്കളേയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ വധുവുമില്ല, പന്തലുമില്ല, 50,000 രൂപ അടിച്ചുമാറ്റിയതായും വരൻ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7