പാലക്കാട് ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാടന്‍ മണ്ണിലേക്ക് കൈപിടിച്ചു കയറ്റിയ രാഹുല്‍ കരിമ്പനകളുടെ നാട്ടില്‍ വേരുറപ്പിച്ച് കഴിഞ്ഞു. ലീഡ് 12765 എന്ന നിലയിലാണ്. ഏറ്റക്കുറച്ചിലുകള്‍ കാരണം തുടക്കത്തില്‍ ത്രില്ലടിപ്പിച്ചെങ്കിലും കൃഷ്ണകുമാര്‍ ചിത്രത്തില്‍ നിന്ന് പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയായിരുന്നു പിന്നിട്. എന്നാല്‍ കോണ്‍ഗ്രസ് പാളയം മാറി ഇടത് തട്ടകം പിടിച്ച ഡോ. പി. സരിനാകട്ടെ ഒരിക്കല്‍ പോലും വെല്ലുവിളികളുയര്‍ത്താനായില്ല.
കോണ്‍ഗ്രസ് വിട്ടു വന്ന പി. സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് കണക്കുകൂട്ടലിലായിരുന്നു എല്‍ഡിഎഫ്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയും. എന്നാല്‍ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിക്കുന്ന മുന്നേറ്റമാണ് രാഹുലിന്റേത്. ബിജെപിയുടെ നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയാണ് രോഹുലിന്റെ മുന്നേറ്റം.
പെട്ടിയിലെ ഭൂതത്തെ തുറന്നുവിട്ട് രാഹുലും ഷാഫിയും; രാഹുലിന് റെക്കോഡ് ഭൂരിപക്ഷം