കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ.
പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡിൽ. മുഖ്യമന്ത്രി ചര്‍ച്ചയിൽ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല.
അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.



















































