Astrology

നിങ്ങളുടെ ഇന്ന് 11-02-2025

· · 1 min read
Share: Copied!

ജ്യോതിഷാചാര്യഷാജി
പൊന്നമ്പുള്ളി
9995373305,
8075211288

അശ്വതി: കാര്യസാധ്യത്തിനായി അലയേണ്ടി വരും, ദീര്‍ഘദൂരയാത്രകള്‍ വന്നുചേരും, തൊഴില്‍സംബന്ധമായും യാത്രകള്‍വേണ്ടി വരും, സുമനസുകളുടെ സഹായത്താല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാമ്പത്തികമായി ചെലവ് വര്‍ധിക്കുന്ന ദിനം.

ഭരണി: ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ഭൂമി സംബന്ധമായ പ്രതിസന്ധികളുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടതായിവരും, യാത്രകള്‍ ഫലവത്താകും.

കാര്‍ത്തിക: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ആത്മസാക്ഷാത്കാരം ഉണ്ടാകും, വര്‍ധിത വീര്യത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാകും, സഹോദരങ്ങളുടെ പിന്തുണയുണ്ടാകും.

രോഹിണി: ഗുരു കാരണവന്മാരുടെ അനുഗ്രഹാശിസുകളോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം, വ്യവഹാരങ്ങളില്‍ വിജയിക്കും, തൊഴില്‍ സംബന്ധമായി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സ്വസ്ഥതയുണ്ടാകും.

മകയിര്യം: വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, അടുത്ത സുഹൃത്തുക്കളുമായി കലഹത്തിന് സാധ്യത, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാന്‍ ശ്രദ്ധിക്കണം, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ഗൃഹനിര്‍മാണത്തിന് തുടക്കംകുറിക്കും

തിരുവാതിര: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, ആരോഗ്യപ്രശ്നങ്ങളുണ്ടാകാം, അയല്‍വാസികളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി ചെലവുകള്‍വര്‍ധിക്കും, നൂതനസംരംഭങ്ങളില്‍ വിജയിക്കും, സന്തോഷാനുഭവങ്ങളുണ്ടാകും.

പുണര്‍തം: സന്തോഷാനുഭവങ്ങളുണ്ടാകും, കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും, അയല്‍വാസികളുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തും, സുഹൃത്തുക്കളെ ആപത്ഘട്ടങ്ങളില്‍ സഹായിക്കാനാകും,സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവങ്ങളുണ്ടാകും.

പൂയം: ആഘോഷങ്ങളില്‍ പങ്കെടുക്കും, പൂര്‍വകാല സുഹൃത്തുക്കളെകണ്ടുമുട്ടും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ആലോചന കൂടാതെ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടരുത്, വിഷമഘട്ടങ്ങളില്‍ ജീവിതപങ്കാളിയുടെ സമീപനം ആശ്വാസമായി അനുഭവപ്പെടും.

ആയില്യം: സന്തോഷാനുഭവങ്ങള്‍ വരും, സാമ്പത്തിക നില മെച്ചപ്പെടും, കൂട്ടുകുടുംബത്തില്‍നിന്ന് മാറി താമസിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും, വിവാഹാദി സത്കര്‍മങ്ങളില്‍ പങ്കുചേരാനാകും, സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനിക്കും.

മകം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് വ്യതിചലിക്കേണ്ടതായി വരും, വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനശ്രമം നടത്തും, ദൂരയാത്രകള്‍ അടിക്കടി നടത്തേണ്ടി വരും, സഹായം ചോദിച്ചുവരുന്നവരെ പിണക്കരുത്, എല്ലാക്കാര്യത്തിലും ക്ഷമയുണ്ടാകണം,

പൂരം: സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, ഗൃഹാന്തരീക്ഷം കലുഷിതമായിരിക്കും, നിലപാടുകള്‍ വ്യക്തമാക്കും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, സേവനമനോഭാവം പ്രകടിപ്പിക്കും.

ഉത്രം: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനശ്രമം നടത്തും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, നവീന സംരംഭങ്ങളില്‍ നേട്ടങ്ങളുണ്ടാകും, സാഹിത്യകാരന്മാര്‍ക്ക് പുതിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു സഹായം ലഭിക്കും.

അത്തം: സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സഹോദരഗുണം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കും, ധനാഗമമാര്‍ഗം വര്‍ധിക്കും, പ്രധാനതീരുമാനങ്ങളില്‍ കൃത്യമാര്‍ന്ന നിലപാടെടുക്കാന്‍ വൈകും.

ചിത്തിര: ഗൃഹാന്തരീക്ഷം ആഹ്ലാദപ്രദമാകും, സാമ്പത്തിക ഉന്നമനം ഉണ്ടാകും, വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ വൈദ്യന്മാരുടെ സേവനം തേടും, ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ ഗുണാനുഭവങ്ങളുണ്ടാകും.

ചോതി: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവിധങ്ങളായ വസ്തുക്കള്‍ കൈവശം വന്നുചേരും,സഹോദരങ്ങളുടെ സഹായം ലഭിക്കും, സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും.

വിശാഖം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കകളുണ്ടാകും, ബന്ധുഗുണം, ദൂരസ്ഥലങ്ങളില്‍നിന്ന് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും, ഭക്ഷ്യവിഷബാധയുണ്ടാകാതെ ശ്രദ്ധിക്കണം.

അനിഴം: എല്ലാപ്രകാരത്തിലും മാറ്റങ്ങളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനംനടത്തും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, സമചിത്തതയോടെ എല്ലാക്കാര്യങ്ങളെയും നേരിടാന്‍ ശ്രമിക്കണം, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും, വ്യവഹാരങ്ങളില്‍ നേട്ടം, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.

തൃക്കേട്ട: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, അനാവശ്യമായ ആശങ്കകളെ ഒഴിവാക്കണം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങള്‍ വന്നുചേരും.

മൂലം: ഗൃഹനിര്‍മാണത്തിനു തുടക്കം കുറിക്കും, മറ്റുള്ളവരുടെ അസ്ഥാനത്തുള്ള വാക്കുകളാല്‍ വേദനയനുഭവപ്പെടും, സാഹചര്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കരുത്.

പൂരാടം: ക്ഷേത്രസംബന്ധമായ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും, ആത്മവിശ്വാസം വര്‍ധിക്കും, ആശുപത്രിചെലവേറും, മുന്‍കോപം ഒഴിവാക്കാന്‍ ശ്രമിക്കണം, ജീവിതപങ്കാളിയുടെ നയപരമായ തീരുമാനങ്ങളില്‍ ആത്മവിശ്വാസം അനുഭവപ്പെടും.

ഉത്രാടം:സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റേണ്ടതായി വരും, ദൂരയാത്രകള്‍ നടത്തും, ജീവിതപങ്കാളിമുഖേന നേട്ടം, കഫജന്യമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകളുണ്ടാകും, വിവാദവിഷയങ്ങളില്‍ പ്രതികരിക്കരുത്, യാത്രകളുണ്ടാകും.

തിരുവോണം: സന്തോഷകരമായ അനുഭവങ്ങള്‍, വാഹനത്തിന് അറ്റകുറ്റപ്പണി, ആത്മാര്‍ഥ സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങളുണ്ടാകും, ക്ഷേത്രോത്സവങ്ങളില്‍ നേതൃത്വപരമായ സ്ഥാനം വഹിക്കും, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകും, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവം ഉണ്ടാകും.

അവിട്ടം: മാതുലന്മാരില്‍നിന്ന് ഗുണാനുഭവം, തൊഴില്‍മേഖലയില്‍ പുരോഗതി, ഏറ്റെടുത്തകാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, വ്യത്യസ്തമായ ആശയങ്ങള്‍ സംയോജിപ്പിച്ച് നടത്തുന്ന സംരംഭങ്ങളില്‍ വിജയം വരിക്കാന്‍ സാധിക്കും, സാമ്പത്തിക നേട്ടം.

ചതയം: സാമ്പത്തികസ്രോതസുകള്‍ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, നയപരമായി എല്ലാക്കാര്യങ്ങളിലും ഇടപെടും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും, നൂതനപ്രവൃത്തികളില്‍ നേട്ടം.

പുരുരുട്ടാതി: കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും,മുന്‍കോപം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, ദമ്പതികള്‍ തമ്മില്‍ ഐക്യം വര്‍ധിക്കും.

ഉത്രട്ടാതി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും, സാമ്പത്തിക പരിമിതികളെ മറികടക്കും, സന്താനഗുണം, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

രേവതി: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും, സാമ്പത്തിക നഷ്ടങ്ങളുണ്ടാകും, എതിരഭിപ്രായങ്ങളെ വിലവയ്ക്കില്ല, വ്യാപാര സ്ഥാപനങ്ങളില്‍ നേട്ടങ്ങളുണ്ടാകും.

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026