BREAKING NEWS

മദ്യ ലഹരിയില്‍ ബൈക്കോടിച്ച് കാറിലിടിച്ചു, ചോദ്യം ചെയ്ത കാര്‍ ഡ്രൈവറെ ഹെല്‍മറ്റ്കൊണ്ടടിച്ച് യുവതികള്‍, കൈകളില്‍ കെട്ടിയ ചങ്ങലകൊണ്ട് മുഖത്തടിച്ചു, തടയാനെത്തിയ നാട്ടുകാര്‍ക്കും മര്‍ദനം, കൂടാതെ അശ്ലീല വര്‍ഷവും മോശം ആംഗ്യങ്ങളും

· · 1 min read
Share: Copied!

ബെംഗളൂരു: മദ്യലഹരിയിൽ വാഹനമോടിച്ചെത്തിയ യുവതികൾ കാറിലിടിക്കുകയും പിന്നാലെ കാർ ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു.  തടയാനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു. ശനിയാഴ്ച രാത്രി ഹൂളിമാവിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന രണ്ട് യുവതികളും ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.

രാത്രി സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ടാക്‌സി കാറിന്റെ പിറകിലിടിച്ചു. ഇതോടെ ടാക്‌സി ഡ്രൈവറായ അഹമ്മദ് വാഹനം നിർത്തി പുറത്തിറങ്ങുകയും വാഹനം ഇടിച്ചത് ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെ തർക്കം ഉടലെടുത്തു. പിന്നാലെ യുവതികൾ അക്രമാസക്തരായി. ഇവർ ഡ്രൈവറെ അസഭ്യംപറയുകയും ഹെൽമെറ്റ് ഉപയോഗിച്ച് മർദിക്കുകയുംചെയ്തു.

സംഭവം കണ്ട് പ്രശ്‌നപരിഹാരത്തിനെത്തിയ നാട്ടുകാരെയും യുവതികൾ ആക്രമിച്ചു. സംഘർഷത്തിനിടെ കൈകളിൽ ചുറ്റിയ ചങ്ങല കൊണ്ടും യുവതികൾ ടാക്‌സി ഡ്രൈവറെ മർദിച്ചതായാണ് വിവരം. തടയാനെത്തിയ ചിലരെ ഇവർ ചവിട്ടിവീഴ്ത്താൻ ശ്രമിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാർക്ക് നേരേ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഇരുവരെയും ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്.

BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026