BREAKING NEWS

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, പിന്നീട് വഞ്ചിച്ചു, വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, കാമുകനെ വീഡിയോകോള്‍ ചെയ്ത് യുവതി തൂങ്ങിമരിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: കാമുകനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. മുപ്പത്തിനാലുകാരനായ യുവാവ് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരം ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.

നാഗ്പുരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ യുവാവ് പൂണെയിൽ ഗവേഷക വിദ്യാർഥിയാണ്. കുറച്ചു മാസങ്ങൾ മുൻപ് യുവാവും സുഹൃത്തും കൂടി യുവതിയുടെ മാതാവിനെ സമീപിക്കുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാൽ യുവാവിന്റെ വീട്ടുകാർ വിവാഹത്തെ എതിർത്തു. യുവാവ് ഇത് യുവതിയിൽനിന്നു മറച്ചുവയ്ക്കുകയും നാഗ്പുരിലെത്തി അവരെ കാണുന്നത് തുടരുകയും ചെയ്തു.

തുടർന്ന് യുവതി വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറി. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിവാഹം കഴിക്കാനാകില്ലെന്നും യുവാവ് യുവതിയെ അറിയിച്ചെന്നും പൊലീസ് പറയുന്നു. സെപ്റ്റംബർ 19ന് രാത്രി യുവതി ഇയാളെ വിഡിയോ കോൾ ചെയ്ത് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നു പറഞ്ഞു. എന്നാൽ യുവാവ് അവളെ തടയാൻ ശ്രമിച്ചില്ലെന്നും കോളിനിടയിൽ തന്നെ യുവതി തൂങ്ങി മരിച്ചെന്നും യുവതിയുടെ മാതാവു നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മരണശേഷം 23 മിനിറ്റ് കോൾ നീണ്ടുനിന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിവാഹത്തിന് നിർബന്ധിച്ചാൽ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ ബന്ധുക്കൾ പരാതിയിൽ പറയുന്നു. നിരന്തര ഭീഷണിയും വിവാഹം നിരസിക്കലും യുവതിയെ മാനസികമായി തളർത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026