BREAKING NEWS

ഭക്ഷണത്തിന് രുചിയില്ലെന്ന് പരാതി പറഞ്ഞു, യുവാക്കളെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് നടത്തിപ്പുകാരന്‍, ഇരുമ്പുവടികൊണ്ട് ക്രൂരമായി പരിക്കേല്‍പ്പിച്ചു, മൂന്നുപേര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

കാസര്‍കോട്: ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലെന്നു പറഞ്ഞതിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

ചെര്‍ക്കള, പാടിയിലെ അഭിലാഷ് (22), സുമോദ് (23), ഹരിപ്രസാദ് (20), കെ. അജിത്ത് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചെങ്കള, സിറ്റിസണ്‍ നഗറിലാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവാക്കള്‍.

ഭക്ഷണത്തിന് രുചിയില്ലെന്നു പറഞ്ഞ യുവാക്കളെ ഹോട്ടല്‍ നടത്തിപ്പുകാരനും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേരും ചേര്‍ന്ന് ഹോട്ടലില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

BREAKING NEWS
‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ... ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’... നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ് മധു, ഒന്നുമറിയാത്ത ഞങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നു? ചോദ്യവുമായി ബന്ധുക്കൾ... നാടിന് തീരാനോവ് സമ്മാനിച്ച് അഭിറാം വിടവാങ്ങി
04 Nov 2026
BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026