BREAKING NEWS

ബോഡി ഷെയിമിങ് ചെയ്യുന്നോടാ… ഭക്ഷണം കഴിക്കുന്നതിനിടെ തടിയനെന്നു വിളിച്ച് ആക്ഷേപിച്ചു , 20 കിലോമീറ്റർ പിന്തുടർന്ന് കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തി യുവാവ്

· · 1 min read
Share: Copied!

ലഖ്‌നൗ: ഭക്ഷണം കഴിക്കുന്നതിനിടെ  എല്ലാവരുടേയും മുന്നില്‍വച്ച്  തടിയനെന്നു വിളിച്ച്  ആക്ഷേപിച്ചു. സഹിക്കാന്‍ പറ്റാതെ യുവാവ് തന്നെ കളിയാക്കിയവരെ വെറുതെ വിടില്ലെന്നു ഉറപ്പിച്ചു. കളിയാക്കിയ രണ്ട് പേരെയും യുവാവ് പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. മനോജ് ചൗഹാനാണ് ബോഡി ഷെയിമിങ് സഹിക്കാന്‍ കഴിയാതെ കളിയാക്കിയവരെ വെടിവച്ചു വീഴ്ത്തിയത്. സംഭവത്തില്‍ ഇയാളേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ബെല്‍ഘാട്ട് സ്വദേശിയാണ് മനോജ് ചൗഹാന്‍. കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് അനില്‍, ശുഭം എന്നിവര്‍ മനോജിനെ തടിയുടെ പേരില്‍ കളിയാക്കിയത്. എല്ലാവരുടേയും മുന്നില്‍ വച്ച് അവര്‍ തന്നെ തടിയനെന്നു വിളിച്ചു അപമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരേയും കൊല്ലാന്‍ തീരുമാനിച്ചത്. സഹായത്തിനായി സുഹൃത്ത് ആസിഫിനേയും ഒപ്പം കൂട്ടി.

ബോഡി ഷെയിമിങ് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസിലാകു എന്നും മനോജ് പറയുന്നു.കാറില്‍ പോകുകയായിരുന്ന അനിലിനേയും ശുഭത്തേയും മനോജും ആസിഫും പിന്തുടർന്നു. 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഇരുവരേയും കാറില്‍ നിന്നു പുറത്തിറക്കിയ ശേഷം വെടിവയ്ക്കുകയായിരുന്നു.വെടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

BREAKING NEWS
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു, ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയ്യാർ!! വിജയിച്ച സ്ഥാനാർഥികളും പരാജയപ്പെട്ടവരും ആരൊക്കെയാണ്? അതിന്റെ കാരണങ്ങൾ എന്താണ്? രാഷ്ട്രീയ നിരീക്ഷകനായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു- ട്രംപ്
04 Nov 2026
BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026