LATEST UPDATES

കുളം വൃത്തിയാക്കുന്നതിനിടെ കയ്യിൽ മീൻ കൊത്തി, മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക്!! ജീവൻ രക്ഷിക്കാൻ യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചുമാറ്റി, വില്ലനായത് ഗ്യാസ് ഗാൻഗ്രീൻ ബാക്ടീരിയ, മുറിവേറ്റ ഭാ​ഗം നീക്കം ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്- ഡോക്ടർമാർ

· · 1 min read
Share: Copied!

കണ്ണൂർ: കുളം വൃത്തിയാക്കുന്നതിനിടെ യുവാവിന്റെ കയ്യിൽ മീൻ കൊത്തി. പിന്നാലെ ബാക്ടീരിയ മുറിവിലൂടെ ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് യുവാവിന് നഷ്ടമായത് തന്റെ വലത് കൈപ്പത്തി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി ഉണ്ടായ അണുബാധയെ തുടർന്ന് യുവാവിൻറെ വലതു കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. ഒരു മാസം മുമ്പാണ് മാടപ്പീടികയിലെ ടി. രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടർന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി. മുഷി വിഭാഗത്തിൽപെട്ട, പ്രാദേശികമായി കടു എന്ന് വിളിക്കുന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു.

‘മാർക്കോ’ എരി തീയിൽ എണ്ണ ആണെങ്കിൽ ആദ്യം കെടുത്തേണ്ടത് എരി തീ അല്ലേ…? സിനിമകൾ ജനങ്ങളെ ഏങ്ങനെയൊക്കെ സ്വാധീനിക്കാം…- വീഡിയോ

ക്ഷീര കർഷകനാണ് രജീഷ്. ഫെബ്രുവരി 9ന് വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും. പിറ്റേന്നു പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നു കുത്തിവയ്പെടുത്തു. ആദ്യം കൈക്ക് കടച്ചിൽ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് മാഹിയിലെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇവിടെ നിന്ന് മുറിവേറ്റ ഭാ​ഗം കീറിയെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് വ്യക്തമാക്കുന്നു.

ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ

ചെളി, ചാണകം എന്നിവയിൽ കാണുന്ന ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയയാണു രജീഷിനു വില്ലനായത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. അണുബാധ വിരലുകളിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാൽ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. മീൻ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കർഷകനായ രജീഷിന് കൈപ്പത്തി നഷ്ടമായതോടെ ജീവിതവും പ്രതിസന്ധിയിലായി. അണുബാധ പകർച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം.

മത്സ്യത്തിന്റെ കുത്തേറ്റതല്ല യുവാവിനു പ്രശ്നമായത്. കുത്തേറ്റ മുറിവിലൂടെ ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു ഗുരുതരാവസ്ഥയുണ്ടാകും. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാലുടൻ പ്രവർത്തിച്ചുതുടങ്ങും. നെഞ്ചിന്റെ ഭാഗത്തേക്കു ബാധിച്ചാൽ മരണം സംഭവിക്കും. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയാണു ജീവൻ രക്ഷിക്കാനുള്ള വഴി. ദേഹത്ത് മുറിവുള്ളവർ ചെളിയും അഴുക്കും പറ്റാതെ ശ്രദ്ധിക്കണം‍- കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു.

 

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026