BREAKING NEWS

ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ

· · 1 min read
Share: Copied!

കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന പേരിൽ ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിൽ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

ഐപിഎൽ താരങ്ങൾക്ക് മൊത്തത്തിൽ മൂക്കുകയറിട്ട് ബിസിസിഐ, പരിശീലനം ഇനി നെറ്റ്സിൽ മാത്രം, പരസ്യക്കാരുടെ പരാതി മാനിച്ച് പരസ്യ ബോർഡുകളോടു ചേർന്ന് റിസർവ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ഇരിക്കുന്നതിനും നിയന്ത്രണം

ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തുകയായിരുന്നു. ഭർത്താവുമായി താൻ പിണങ്ങിക്കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജ്യോത്സ്യനെ രണ്ടു യുവാക്കൾ ചേർന്നു കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു കൊണ്ടുപോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ (36) വീട്ടിലേക്കാണ് ജ്യോത്സ്യനേയും കൊണ്ട് പോയത്.

മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കുരുന്നിന്റെ കരളിനെ ബാധിച്ചു, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി ബന്ധുക്കൾ

വീട്ടിലെത്തിയ ജ്യോത്സ്യൻ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ പ്രതീഷ് ജ്യോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മർദിച്ചു വിവസ്ത്രനാക്കി. അതിനുശേഷം മൈമുനയെ ജ്യോത്സ്യനൊപ്പം നിർത്തി നഗ്നഫോട്ടോയും വീഡിയോയും ചിത്രീകരിച്ചു. പിന്നീട് ജ്യോത്സ്യന്റെ നാലര പവന്റെ സ്വർണമാലയും മൊബൈൽ ഫോണും പണവും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കിൽ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടു സ്ത്രീകൾ ഉൾപ്പെടെ 9 പേർ വീട്ടിലുണ്ടായിരുന്നു ആ സമയം.

എന്നാൽ, മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നു പ്രതീഷിന്റെ വീട്ടിൽ പോലീസ് എത്തിയതാണു സംഭവങ്ങൾക്ക് അപ്രതീക്ഷിത തിരിവുണ്ടാക്കിയത്. പോലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഈ തക്കത്തിനു പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ട ജ്യോത്സ്യൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026