BREAKING NEWS

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു, വിറ്റ പണംകൊണ്ട് ഐഫോണ്‍ വാങ്ങി, ആഡംബര ജീവിതവും, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

കണ്ണൂർ: ബന്ധുവിന്റെ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ യുവാവ് പിടിയിൽ. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോണിനെയാണ് (26) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഴീക്കോട് ആറാം കോട്ടം ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ജൂലൈ 29-ന് രാത്രി പത്ത് മണിക്കും ഓഗസ്റ്റ് 13-ന് അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.

പരാതിക്കാരിയായ ഷൈനയുടെ അടുത്ത ബന്ധുവാണ് പിടിയിലായ ഷാരോൺ. വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നാണ് ഇയാൾ അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഈ സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലപിടിപ്പുള്ള ഐഫോൺ വാങ്ങുകയും ബാക്കി പണം ആഡംബര ജീവിതത്തിനായി ധൂർത്തടിക്കുകയുമായിരുന്നു.

പരാതിയെത്തുടർന്ന് കണ്ണൂർ എസിപി എംപി ആസാദിന്റെ മേൽനോട്ടത്തിൽ വളപട്ടണം എസ്ഐ ടിഎം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026