BREAKING NEWS

പരിചയപ്പെട്ടത് സമൂഹമാധ്യത്തിലൂടെ, വിവാഹ വാ​ഗ്ദാനം നൽകി വിവിധ സ്ഥലങ്ങളി‍ൽ കൊണ്ടുപോയി പീഡിപ്പിച്ചു!! യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ ബലാത്സം​ഗക്കേസ്, പരാതി നൽകിയത് ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ

· · 1 min read
Share: Copied!

കൊച്ചി: റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബലാത്സം​ഗത്തിനാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നു കാണിച്ച് നൽകിയ പരാതിയിൽ തൃക്കാക്കര പോലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി പിഎസ് ഷിജു പറഞ്ഞു.

അതേസമയം ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

വേടനെതിരെ ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പോലീസ് പുലർച്ചെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

എതിരാളി പാക്കിസ്ഥാനാണെങ്കിൽ ഇനി സ്വർണം കൊണ്ട് തുലാഭാരം നടത്താമെന്നു പറഞ്ഞാലും ഇന്ത്യ കളിക്കില്ല!!ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ പുറത്ത്, പാക്കിസ്ഥാൻ ഫൈനലിൽ

BREAKING NEWS
കിഫ്ബിയുടെ കടം തിരിച്ചടച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റും കലക്ടറേറ്റുകളും ജപ്തിചെയ്തുകൊണ്ടുപോകുന്ന സ്ഥിതി, കിഫ്ബിയുടെ കടം കാരണം സർക്കാരിൻറെ കടമെടുപ്പ് പരിധി 8083 കോടി കുറഞ്ഞു!! നെടുമ്പാശേരി അപകടത്തിൽ തെറ്റുപറ്റിയിട്ടില്ല കോട്ടയത്ത് പ്രധാന നേതാവിൻറെ മകൻറെ കാർ ഇടിച്ച് അപകടമുണ്ടായപ്പോൾ ഇടത് സർക്കാർ സംര...
28 Oct 2026
LATEST UPDATES
സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഹൂതികൾ; രണ്ട് സൈനിക വിമാനങ്ങളെ ആക്രമിച്ചതായും അവകാശവാദം;റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026