BREAKING NEWS

‘എടാ ​മോനേ ഗോകുലേ, തൊ‌ട്രാ പാക്കലാം’… ബാനറുമായി കന്റോൺമെന്റ് എസ്ഐ ഗോകുലിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, ‘പാർട്ടി ഓഫീസിൽ കയറി പൊക്കും’ ഭീഷണിയിൽ ഡിജിപിക്ക് പരാതി

· · 1 min read
Share: Copied!

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് കൻറോൺമെൻറ് എസ് ഐ ഗോകുൽ ഗോപൻറെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്. എടാ ​മോനേ ഗോകുലേ, തൊ‌ട്രാ പാക്കലാം… ബാനറുമായി ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

മാർച്ച് ഗോകുൽ ഗോപാലിൻറെ വീടിനുമുന്നിൽ പോലീസ് തടഞ്ഞു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യുമെന്ന് എസ്എഫ്ഐ നേതാവിനെ, ഗോകുൽ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്കൊരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം- എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ, ഫോൺ സംഭാഷണം പുറത്ത്

]

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026