BREAKING NEWS

വി കുഞ്ഞികൃഷ്ണനു വേണ്ടി പ്രവർത്തിച്ചു, വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാറിന് തീയിട്ട് ഡിവൈഎഫ്‌ഐ, പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി… പയ്യന്നൂരിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരേയും നടപടിയെടുക്കാനൊരുങ്ങി സിപിഎം

· · 1 min read
Share: Copied!

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിൽ പയ്യന്നൂരിൽ കൂട്ടനടപടിക്കൊരുങ്ങി സിപിഎം. ഇതിന്റെ ഭാ​ഗമായി എകെജി ഭവൻ ബ്രാഞ്ച് അംഗമായിരുന്ന ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കൂടാതെ ബൂത്ത് സെക്രട്ടറിമാരായി പ്രവർത്തിച്ച അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി ഉണ്ടാകും.

ഇവർ വി കുഞ്ഞികൃഷ്ണനെ സഹായിക്കാൻ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ വിവരവും ജില്ലാ കമ്മിറ്റിക്ക് മുന്നിലുണ്ട്. അതേസമയം വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. വീടിന് മുന്നിൽ തീ ആളിക്കത്തുന്നത് കണ്ടതോടെ പുരുഷോത്തമനും കൂടുംബവും വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പുരുഷോത്തമൻ ആരോപിച്ചിരുന്നു. സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു,

ഡിവൈഎഫ്ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്. ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷ് പറഞ്ഞിരുന്നത്. എഡിഎം വിളിച്ച സമാധാന യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി സത്യപാലനും അക്രമസംഭവങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനിടെയായിരുന്നു ഡിവൈഎഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

പോലീസ് പരമ്പരാ​ഗത റൂട്ടിൽ തന്നെയോടി, മാറി ചിന്തിച്ച അഭിഭാഷക ബുദ്ധി, ഇ-ഫയലിലൂടെ ജാമ്യാപേക്ഷ സമർപ്പിച്ചത് 90-ാം ദിവസം പുലർച്ചെ 12.07-ന്, രാവിലെ 11-ന് നേരിട്ടുള്ള ഫയലും, പോലീസ് കുറ്റപത്രം സമർപ്പിച്ചത് ഉച്ചയ്ക്ക് 12-ന്…വധക്കേസിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കൊടുംകുറ്റവാളിക്ക് ജാമ്യം

BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026