BREAKING NEWS

സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിവച്ചു; രണ്ട് ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 2000 പേർ, എന്നിട്ടും കൂട്ടക്കൊല തുടരുന്നു; സുഡാനിൽ അരങ്ങേറുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങൾ

· · 1 min read
Share: Copied!

ഖാർത്തൂം:ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ കൊലചെയ്യപ്പെട്ടു. റാപിഡ് സപ്പോർട് ഫോഴ്സ് (ആർഎസ്എഫ്) നൂറു കണക്കിനുപേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വിഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.

സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫിർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്ട്രതലത്തിൽ വലിയ ഇടപെടലുകൾ ഉണ്ടായിട്ടില്ല.

സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന് പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപിഡ് സപ്പോർട്ട് ഫോഴ്‌സ്. 2019ൽ, സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026