BREAKING NEWS

വാട്സ് ആപ്പ് വഴി പരിചയത്തിലായി, ഭര്‍ത്താവറിയാതെ ഏഴ് വര്‍ഷം പ്രണയം, ഒടുവില്‍ ബന്ധത്തിന് തടസമായപ്പോള്‍ ഭര്‍ത്താവിനെ വെടിവച്ച് കൊന്ന് ഭാര്യയും കാമുകനും, പിന്നാലെ മോഷണ നാടകം

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിൽ  ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. റൂബി എന്ന യുവതിയും ഇവരുടെ കാമുകനായ വിശാൽ വിമലും (21) ആണ് പിടിയിലായത്. കൊലപാതകത്തിന് സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ഏപ്രിൽ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലേഷ് ജാതവ് (27) എന്നയാൾ ഭാര്യ റൂബിക്കും കുട്ടിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.തന്റെ ബാഗ് താഴെ വീണത് എടുക്കാനായി വണ്ടി നിർത്തിയപ്പോൾ രണ്ട് അജ്ഞാതർ വന്ന് ഭർത്താവിനെ വെടിവെച്ച ശേഷം കടന്നുകളഞ്ഞു എന്നായിരുന്നു റൂബി പോലീസിന് നൽകിയ മൊഴി. എന്നാൽ റൂബിയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധിച്ച പോലീസ് നടത്തിയ ചോദ്യം ചെയ്യലിലൂടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. റൂബി തന്റെ ബന്ധുവായ വിശാൽ വിമലുമായി കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു.

വാട്ട്സ്ആപ്പ് കോളുകളിലൂടെയും ചാറ്റുകളിലൂടെയും ഇവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. തന്റെ ഭർത്താവ് ഈ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് റൂബി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂപ്രണ്ട് ഓഫ് പോലീസ് അസിത് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പദ്ധതി പ്രകാരം, യാത്രയ്ക്കിടയിൽ റൂബി തന്റെ ബാഗ് മനപ്പൂർവ്വം ഒരു പ്രത്യേക സ്ഥലത്ത് താഴെയിടുകയും അത് എടുക്കാനായി ഭർത്താവിനോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. നിലേഷ് വണ്ടി നിർത്തിയ ഉടൻ അവിടെ പതിയിരുന്ന വിശാലും സഹായിയും ചേർന്ന് നിലേഷിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026