BREAKING NEWS

“എമർജൻസി അവധി ചോദിച്ചപ്പോൾ പോലും നല്‍കിയില്ല, നിരന്തരം വേട്ടയാടി, പീഡനം സഹിക്കാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നത്”, അവധിയില്ലാതെ ജോലി ചെയ്തത് നാല് മാസം, ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു, യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി

· · 1 min read
Share: Copied!

മൈസൂരു: ജോലിസ്ഥലത്തെ പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ഉൽപ്പന്നങ്ങളുടെ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരി എന്ന യുവതിയാണ് ജീവനൊടുക്കിയത്.

മൃതദേ​ഹത്തിനരികെ കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ ജോലിസ്ഥലത്തെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. പിഎസ്സി വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും കഴിഞ്ഞ നാല് മാസത്തിനിടയിൽ ഒരു വീക്ക് ഓഫ് പോലും മകൾക്ക് നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു.

എമർജൻസി അവധികൾ ചോദിച്ചപ്പോൾ പോലും സൂപ്പർവൈസർ നിഷേധിച്ചതായും കുടുംബം പറയുന്നു. അവധി നൽകാത്തതും ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം വേട്ടയാടപ്പെട്ടതും ചോദ്യം ചെയ്തപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും, പീഡനം സഹിക്ക വയ്യാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നും, തന്റെ മരണത്തിന് ശേഷം നീതി ലഭിക്കണമെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടിരുന്ന സൂപ്പർവൈസറുടെ പേരും കുറിപ്പിൽ പറുയുന്നുണ്ട്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ വിജയനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026