BREAKING NEWS

കുളക്കടവിലേക്ക് പോയ മുന്‍ കാമുകിയെ പിന്തുടര്‍ന്ന് ചുംബിക്കാന്‍ ശ്രമിച്ചു, യുവാവിന്റെ നാവ് കടിച്ചുമുറിച്ച് യുവതി, രക്തം വാര്‍ന്നൊഴുകി 35കാരന്‍ ചികിത്സയില്‍

· · 1 min read
Share: Copied!

ലഖ്നൗ: ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവ് യുവതി കടിച്ചു മുറിച്ചു. ഉത്തർപ്രദേശിൽ കാൺപുർ സ്വദേശിയായ യുവാവിനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. വിവാഹിതനായ ഇയാൾക്ക് യുവതിയുമായി മുമ്പ് ബന്ധമുണ്ടായിരുന്നതായി സൂചനയുണ്ട്. 35 കാരനായ ചമ്പി, മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ അസ്വസ്ഥനായിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞതോടെ യുവതി ചമ്പിയിൽ നിന്ന് അകലം പാലിച്ചു. ഇത് ചമ്പിയെ വിഷമിപ്പിച്ചുവെന്നും ഇയാൾ യുവതിയെ കാണാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് കുളക്കടവിലേക്ക് പോയ യുവതിയെ പിന്തുടരുകയും അവിടെ വെച്ച് കയറിപ്പിടിച്ച് ഉപദ്രവിക്കുകയുമായിരുന്നു. യുവതി എതിർക്കുകയും ചെറുക്കാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ചമ്പി ബലപ്രയോഗം തുടരുകയും അവളെ ചുംബിക്കുകയും ചെയ്തു.

ഇതോടെ യുവതി ചമ്പിയുടെ നാവിൽ ശക്തിയായി കടിച്ച് ഒരു ഭാഗം മുറിച്ചെടുക്കുകയായിരുന്നു. വേദനകൊണ്ട് അലറിവിളിച്ച ചമ്പിയുടെ വായിൽ നിന്ന് രക്തം വാർന്നൊഴുകി. ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ ഗ്രാമവാസികൾ കുടുംബത്തെ വിവരമറിയിക്കുകയും അവർ ഇയാളെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഡോക്ടർമാർ ചമ്പിയെ കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.

BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026