BREAKING NEWS

ഗ്ലെൻ മാക്സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോ? ആരാധകൻ!! ഈ ചോദ്യം നീ എല്ലാ ടീമുകളിലെയും പുരുഷ ടീം ഉടമകളോട് ചോദിക്കുമോ, അതോ സ്ത്രീകളോട് മാത്രമാണോ ഈ വിവേചനം? പ്രീതി സിന്റ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് ജഴ്സിയിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്ന ആരാധകന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നടി. സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഒരു ആരാധകൻ പ്രീതി സിന്റയ്ക്കു മുന്നിൽ പ്രകോപനപരമായ ചോദ്യം ഉന്നയിച്ചത്.

പ്രീതി സിന്റ കുറിപ്പ് ഇങ്ങനെ

നീ ഈ ചോദ്യം എല്ലാ ടീമുകളിലെയും പുരുഷ ടീം ഉടമകളോട് ചോദിക്കുമോ, അതോ സ്ത്രീകളോട് മാത്രമാണോ ഈ വിവേചനം? ക്രിക്കറ്റിലേക്ക് കടക്കുന്നതുവരെ സ്ത്രീകൾക്ക് കോർപ്പറേറ്റ് സംവിധാനങ്ങളിൽ അതിജീവിക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങൾ ഈ ചോദ്യം തമാശയായി ചോദിച്ചിരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ ആ ചോദ്യം ഒന്നു വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും. കാരണം, അതൊട്ടും സുഖകരമായ ഒന്നല്ല’. കഴിഞ്ഞ 18 വർഷമായി വളരെയധികം കഠിനാധ്വാനം ചെയ്താണ് ഞാൻ എന്റെ നേട്ടങ്ങൾ നേടിയതെന്ന് ഞാൻ കരുതുന്നു, അതിനാൽ ദയവായി എനിക്ക് അർഹമായ ബഹുമാനം നൽകുകയും ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള തരംതിരിവ് നിർത്തുകയും ചെയ്യുക. നന്ദി.

അതേസമയം സംഭവം വിവാദമായതോടെ ആരാധകൻ ചോദ്യം ഡിലീറ്റ് ചെയ്തെങ്കിലും, പ്രീതി സിന്റയുടെ മറുപടിയും സ്പോർട്സ് ടീമിന്റെ ഉടമസ്ഥത പോലുള്ള പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026