BREAKING NEWS

‘ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും തൊട്ടാൽ അവന്റെ കൈ വെട്ടിമാറ്റും’- മുസാദിക് മാലിക്!! അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട് ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്-ഇന്ത്യയ്ക്കെതിരെ ഭീഷണിയും പരിഹാസവുമായി പാക്കിസ്ഥാൻ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: ഇൻഡസ് ജലകരാർ താൽക്കാലികമായി നിർത്തിവച്ച ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാനിൽ നിന്ന് വീണ്ടും കടുത്ത പ്രതികരണം. “ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈ വെട്ടിമാറ്റും” എന്ന പ്രകോപനപരമായ പരാമർശവുമായി പാക്കിസ്ഥാൻ കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിക് മാലിക് നൽകിയത്. ഏപ്രിൽ 22-ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കരാർ നിർത്തിവച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം.

പാക്കിസ്ഥാനിലെ എആർവൈ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത മാലിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, പാക്കിസ്ഥാന്റെ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് പരാമർശിക്കാതെ, “അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട്; ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്” എന്ന് വിമർശിച്ചു. ഒരു രാജ്യത്തിന് ഏകപക്ഷീയമായി ഈ കരാർ റദ്ദാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി “ഭീകരതയും ചർച്ചകളും ഒരുമിച്ച് നടക്കില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാനാകില്ല” എന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ ഇന്ത്യയുടെ കർശന നിലപാട് ആവർത്തിക്കുകയും ചെയ്തു. “പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇൻഡസ് ജലകരാർ നിർത്തിവച്ചപ്പോൾ തന്നെ ഞങ്ങൾ വ്യക്തമാക്കിയതാണ് കണ്ണീർ വരണ്ടവർക്കു ഇനി വെള്ളം പ്രതീക്ഷിക്കേണ്ടതില്ല. ഭീകരരെ പിന്തുണയ്ക്കുന്നവർക്കും മനുഷ്യരാശിയുടെ ശത്രുക്കൾക്കും സിന്ധു നദിയുടെ വെള്ളം എത്താൻ അനുവദിക്കില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനിടെ പാക്കിസ്ഥാനിൽ ഗുരുതരമായ ജലക്ഷാമം രൂക്ഷമാകുകയാണ്. സിന്ധ്, ബലൂചിസ്ഥാൻ സംസ്ഥാനങ്ങളിലെ കാർഷിക മേഖലകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ജലക്ഷാമം മൂലം കൃഷിയും ഉപജീവന മാർഗങ്ങളും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. പ്രാദേശിക ഉദ്യോഗസ്ഥരും കർഷകരും ഇതിനെ “സാമ്പത്തിക കൂട്ടക്കൊല” എന്നാണു വിളിക്കുന്നത്. സിന്ധു നദിയിലെ പ്രധാന ജലസേചന കേന്ദ്രമായ സുക്കൂർ ബറേജിന് ചുറ്റുപാടുകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമികൾക്ക് വെള്ളം നൽകുന്ന ഈ മേഖലയിലെ കനാൽ ജലവിതരണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും, ദാദു കനാലിൽ 82 ശതമാനവും കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

മുകളിൽ നിന്ന് അനാവശ്യമായി കൂടുതൽ വെള്ളം പിൻവലിക്കുന്നതും അസമമായ ജലവിതരണവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ആരോപണങ്ങളുണ്ട്. പഞ്ചാബ് സംസ്ഥാനത്തിന് അനുവദിച്ചതിലും കൂടുതൽ വെള്ളം എടുക്കുന്നുവെന്ന് സിന്ധ് ആരോപിക്കുമ്പോൾ താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.

‘നാക്കിൽ അണലി കൊത്തിയാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല; ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തെറ്റ്; ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ ഇക്കാര്യം പോപ്പുലർ ആകാനും അനുകരിക്കാനും ഇടയാകും‘- ഡോ ഷിംന അസീസ്

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026